അരവിന്ദൻ ചലച്ചിത്രമേള

 

സംവിധായകൻ ജി. അരവിന്ദന്റെ മുപ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച് മിനിമൽ സിനിമ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ജി.അരവിന്ദൻ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. അരവിന്ദന്റെ പ്രധാനപ്പെട്ട കഥാചിത്രങ്ങളായ ഉത്തരായനം, ചിദംബരം, പൊക്കുവെയിൽ, കുമ്മാട്ടി, എസ്തപ്പാൻ, കാഞ്ചനസീത എന്നീ ചിത്രങ്ങൾ ആണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായി മാർച്ച് 18 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഉത്തരായനം പ്രദർശിപ്പിക്കും. മിനിമൽ സിനിമയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു സിനിമ വീതം എല്ലാ വ്യാഴാഴ്ചയും വൈകീട്ട് 6 മണിക്ക് കോഴിക്കോട് ഓപ്പൺസ്‌ക്രീൻ മിനി തിയേറ്ററിൽ ആയിരിക്കും പ്രദർശനം. ന്യൂവേവ് ഫിലിം സ്കൂളും സിനിമാ സൊസൈറ്റി ഓഫ് ഇന്ത്യയും സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. പ്രദർശനശേഷം സിനിമയെക്കുറിച്ചുള്ള ചർച്ചയും സംഘടിപ്പിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here