കേരളത്തെ ഇളക്കിമറിച്ച ജിഷ കൊലക്കേസ് അന്ത്യത്തിലേക്ക്. പ്രതിക്ക് കൊലക്കയര്‍. എല്ലാവരും കേള്‍ക്കാന്‍ ആഗ്രഹിച്ച ന്യായവിധി. ജിഷക്കു നീതി കിട്ടണമെന്ന് ആഗ്രഹിച്ച എല്ലാ സംഘടനകള്‍ക്കും ആശ്വാസമായി ഈ വിധി. പക്ഷെ ഈ കേസിന്റെ പിന്നാമ്പുറക്കാഴ്ച, ജിഷയുടെ അമ്മ രാജേശ്വരി അരങ്ങു തകര്‍ക്കുന്ന കാഴ്ച കുറച്ചു ദിവസങ്ങളിലായി നമ്മുടെ ദൃശ്യമാധ്യമ കാഴ്ചകളില്‍ ഉണ്ട്. മകള്‍ മരിച്ച വേളയില്‍ നെഞ്ചു തകര്‍ന്നു കരഞ്ഞ രാജേശ്വരി, സിനിമാരംഗത്തുള്ള പ്രമുഖരെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന രാജേശ്വരി, മകള്‍ മരിച്ചു ഒരു വര്‍ഷമാകുന്ന വേളയില്‍ ഒരു പുതിയ വേഷത്തിലും ഭാവത്തിലും നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പെരുമ്പാവൂരില്‍ ഉള്ള പ്രമുഖ ഹോട്ടലുകള്‍, ബ്യൂട്ടിപാര്‍ലര്‍, ഷോപ്പിംഗ് മാളുകള്‍ ഇവിടങ്ങളിലെ നിത്യ സന്ദര്‍ശകയാണ് ഇപ്പോള്‍ രാജേശ്വരി. ഹോട്ടലില്‍ കയറിയാല്‍ നൂറു രൂപയില്‍ കുറയാത്ത ടിപ്പ് കൊടുക്കുന്നു, പതിനായിരത്തിനു മുകളിലുള്ള പര്‍ച്ചേസിംഗ് ആണ് മിക്കവാറും നടക്കുന്നത്. സ്വന്തം മകളുടെ രക്തത്തിന്റെ വിലയായി സന്നദ്ധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും പിരിച്ചെടുത്ത്, അവര്‍ക്കു ജീവിക്കാനായി സ്വരൂപിച്ച പണം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ ഏറ്റവും ദരിദ്രാവസ്ഥയില്‍ ജീവിച്ച സ്ത്രീ. ഒരമ്മയും ഒരു മകള്‍ മരിച്ച് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇതു പോലെ ആര്‍ഭാടത്തോടെയും അഹങ്കാരത്തോടേയും ജീവിക്കാന്‍ മുതിരില്ല. സൗമ്യ, ജിഷ്ണു പ്രണോയ് ഇവരുടെ അമ്മമാരെല്ലാം നമ്മുടെ മുന്നില്‍ കണ്ണീര്‍ കാഴ്ചകളായി ഇപ്പോഴുമുണ്ട്. ഒരു സാധാരണക്കാരിയായ രാജേശ്വരിക്ക് മകള്‍ മരിച്ച സമയത്ത് നല്‍കിയ പോലീസ് പ്രൊട്ടക്ഷന്‍ എന്തിനായിരുന്നു? എന്തുകൊണ്ട് ജിഷയുടെ മരണം കഴിഞ്ഞു ഏറ്റവും വേഗത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി, അടച്ചിട്ടിരുന്ന മലമുറിയിലുള്ള ശ്മശാനം തുറന്ന് മൃതദേഹം ദഹിപ്പിച്ചു? ജിഷയുടെ പിതാവ് പാപ്പു നാളുകള്‍ക്കു മുന്‍പേ ഇവരില്‍ നിന്നും അകന്നിരുന്നു. മരിക്കുന്നതിനു മുന്‍പ് പാപ്പുവിന്റെ ഒരേ ഒരു ആഗ്രഹം മകളുടെ യഥാര്‍ഥ കൊലയാളി ആരെന്ന് അറിയണമെന്നായിരുന്നു. അതു സാധ്യമാകാതെ വഴിയരികില്‍ കിടന്നുള്ള മരണമായിരുന്നു പാപ്പുവിന്റേത്. രാജേശ്വരിക്ക് വനിതാ പോലീസിന്റെ ശരിക്കുമുള്ള ഒരു ‘ഉഴിച്ചില്‍ ‘ കിട്ടിയാല്‍ അന്നേ അറിയാന്‍ കഴിയുമായിരുന്നു ഈ സംഭവത്തിന്റെ യഥാര്‍ഥ സത്യങ്ങള്‍ എന്ന് സമീപവാസികള്‍ പറഞ്ഞിരുന്നു. ഇപ്പോഴുളള ഈ പൊറാട്ടു നാടകം പെരുമ്പാവൂരും പരിസരങ്ങളിലുമുള്ള സമീപവാസികള്‍ക്ക് ഒരിക്കലും വിശ്വസിക്കാനും അംഗീകരിക്കാനും കഴിയാത്തതാണ്. സത്യം എവിടെയോ മറഞ്ഞിരിക്കുന്നു. കുറെയെല്ലാം സമീപവാസികള്‍ക്കു അറിയാവുന്നതുമാണ്. പക്ഷെ അതൊന്നും ഒരു നീതി പീഠത്തിന്റെയും മുന്നില്‍ എത്തുന്നില്ലല്ലോ! നാടകപരിസമാപ്തി കുറിച്ചു കോടതി വിധിയും വന്നു. പിന്നെ ആര്‍ക്കറിയണം സത്യം? മകള്‍ മരിച്ചപ്പോള്‍ അമ്മക്കും മൂത്ത മകള്‍ക്കും ആര്‍ഭാടജീവിതം കിട്ടി. ഇതാണോ യഥാര്‍ഥ അമ്മ? ചിന്തിക്കുക .