അരളി-അംബേദ്കർ ജന്മദിന കവി സമ്മേളനം നടന്നു. കസിഞ്ഞദിവസം രാത്രി തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പരിപാടിയിൽ എഴുത്തുകാരൻ രാജേഷ് ചിറപ്പാട് അംബേദ്കർ അനുസ്മരണ ആമുഖ പ്രഭാഷണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം കവി കുരീപ്പുഴ നിർവ്വഹിച്ചു. തുടർന്ന് പ്രിയ കവികൾ ഡി. യേശുദാസ് ,ഡി.അനിൽകുമാർ, വിനോദ് വെള്ളായണി, പ്രശാന്ത് നാരായണൻ,ജഗദീഷ് കോവളം, എസ്.രാഹുൽ, സന്ദീപ് കെ.രാജ് വിനീതാവിജയൻ ,ഷീബാദിൽഷാദ്, ഷമീനാ ബീഗം, കലാ സാവിത്രി, അഖിലൻ ചെറുകോട്, ശ്രീജിത് വാവ ,കൊപ്പം ഷാജി, ആഷർ തുടങ്ങിയവർ കവിതകളവതരിപ്പിച്ചു.
വേദി ഡിസൈൻ ചെയ്ത ചിത്രകാരൻ പവിശങ്കറും സമ്മേളനത്തെ അഭിസംബോധന ചെയ്തു. രാത്രി ഏഴരക്ക് തുടങ്ങിയ പ്രോഗ്രാം പത്ത് മണിയോടെ അവസാനിപ്പിച്ചു.
Click this button or press Ctrl+G to toggle between Malayalam and English