ഇന്നലെ നടക്കേണ്ടിയിരുന്ന അരളി അവാർഡ് സമർപ്പണ സമ്മേളനം മാറ്റിവെയ്ക്കേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. വ്യക്തിപരമായ ചില തടസ്സങ്ങൾ കാരണം പ്രധാന വ്യക്തികൾക്ക് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥ പെട്ടെന്നുണ്ടായിരിക്കുന്നതാണ് കാരണം. ഉദ്ദേശിച്ച മികവുള്ള ഒരു പരിപാടിയിൽ തന്നെ സണ്ണി എം.കപിക്കാടിന് അവാർഡ് സമർപ്പിക്കണം എന്ന നിർബന്ധം അരളിക്കുള്ളതുകൊണ്ടാണ് തീയതി മാറ്റുവാൻ തീരുമാനിക്കുന്നത് എന്നു സംഘാടകർ അറിയിച്ചു.ഫെബ്രുവരി 17 ഞായറാഴ്ചയായിരിക്കും പരിപാടി ഇനി നടക്കുക.