ബഹുജന സാഹിത്യ അക്കാഡമിയുടെ ഈ വർഷത്തെ എ.പി.ജെ. അബ്ദുൾ കലാം സാഹിത്യ ശ്രേഷ്ഠ പുരസ്കാരം കൊയിലാണ്ടി വലിയമങ്ങാട് സ്വദേശിനി ചന്ദ്രഗംഗയ്ക്ക് ലഭിച്ചു. കലാ സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. ചേർത്തല സെന്‍റ് മൈക്കിൾസ് കോളജിൽ നടന്ന ദക്ഷിണേന്ത്യൻ സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ, ഫിലിപ്പോസ് തത്തംപള്ളി, രാജീവ് ആലുങ്കൽ എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. 2017 ലെ പ്രഫ. ഹൃദയകുമാരി പുരസ്കാരം, 2018ലെ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം എന്നിവയും ചന്ദ്രഗംഗയ്ക്ക് ലഭിച്ചിട്ടുണ്ട്
Home പുഴ മാഗസിന്