അന്യദേശ അധിനിവേശങ്ങൾ: ശരീരത്തിലേക്കും മനസ്സിലേക്കും

 

 

 

 

 

മുൻ തലമുറയിൽപെട്ടവർക്ക്‌ അന്നത്തിന് വേണ്ടി ശാരീരിക അദ്ധ്വാനം നടത്തേണ്ടി വരികയും ഭക്ഷണപാചകത്തിനവർ ധാരാളം സമയം കണ്ടെത്തുകയും ചെയ്തിരുന്നുവെങ്കിൽ വരും തലമുറയിൽ പെട്ടവർക്ക്, ഭക്ഷണകാര്യത്തിന് വേണ്ടി ചെലവഴിക്കാൻ സമയമോ ശാരീരിക ക്ഷമതയോ ഉണ്ടാകരുത് എന്നതാണ് മുതലാളിത്തവും ആഗോള മരുന്ന് മാഫിയകളും സ്വപ്നം കാണുന്നത്.

കർഷകരുടെ കൃഷിഭൂമി ഇല്ലാതാക്കി, കാർഷികോൽപ്പന്നങ്ങൾക്ക്‌ വില നൽകാതെ ഗ്രാമീണ, ഗാർഹിക കൃഷികളെ തളർത്തി അതിലൂടെ കർഷക
കുടുംബങ്ങളെ ദരിദ്രരാക്കി പിന്നീട് ആ ദരിദ്രരെ ഇല്ലാതാക്കും എന്ന് സർക്കാർ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയുന്നു.

ഉപരിവർഗ സമ്പന്നർ, അഭ്യസ്ഥ വിദ്യരായവരോ തൊഴിൽ വിദഗ്ദരോ വൈറ്റ് കോളർ/ മാസ ശമ്പള ജോലി മോഹികളോ ആയ സ്ത്രീ, പുരുഷന്മാർ ഇവരൊക്കെ ജോലികഴിഞ്ഞ്, മുതലാളിത്ത ഉൽപ്പന്നങ്ങളായ ഫസ്റ്റ് ഫുഡ്കളോ പെട്ടെന്ന് പാകം ചെയ്യാവുന്ന പാക്കറ്റ് , എഡിബിൾ ഭഷ്യവസ്തുക്കളോ വാങ്ങി വീട്ടിലേക്ക് പോകുന്നതോ അല്ലെങ്കിൽ അത്തരം ഭക്ഷ്യവസ്തുക്കൾ വീടകങ്ങളിലേക്ക്
ഡെലിവറി ചെയ്യിപ്പിക്കുന്നതോ ആയ, ക്രമേണ, ജോലിയോടും ശമ്പളം നൽകുന്നന്നവരോടും മാത്രം കടപ്പാടുള്ള (ജോലിയുള്ള ഭാര്യമാർക്ക് ഭർ
ത്താക്കന്മാരോട്പോലും കടപ്പാടില്ലാത്ത) സ്വന്തത്തിലേക്കൊതുങ്ങുന്ന ഒരു തലമുറയെ വാർത്തെടുക്കുകയും നിലവിലുള്ള യുവതയെ റീ ജനറേറ്റ് ചെയ്തെടുക്കുകയുമാണ് ആഗോള മുതലാളിത്തത്തിന്റെയും അന്തർ ലോകത്തിരുന്ന് പുറംലോകം നിയന്ത്രിക്കുന്നവരുടെയും ലക്ഷ്യം.

ശാരീരിക അദ്ധ്വാനമില്ലെങ്കിൽ ദഹന പ്രശ്നങ്ങളുണ്ടാകും, രോഗങ്ങൾ തേടിവരും, രോഗചികിത്സകളും അനിവാര്യമാകും. സ്വന്തം ജോലികൾപോലും ഭാര്യമാർക്ക് മാറ്റിവയ്ക്കുകയോ പണം നൽകി മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കുകയോ ചെയ്ത് പ്രഭാതങ്ങളിലോ വൈകുന്നേരങ്ങളിലോ വ്യായാമങ്ങൾ ചെയ്യാനിറങ്ങുകയോ ബോഡി ബിൽഡിങ്ങ് കേന്ദ്രങ്ങിളിലേക്ക്പോവുകയോ ചെയ്യുന്ന പുരുഷൻമാരും , അമ്മിയും കല്ലും അലക്ക് കല്ലും ഉരലുകളുമെല്ലാം വലിച്ചെറിഞ്ഞ്, വീട്ട് ജോലിക്ക്‌ വേലക്കാരികളെ നിയമിച്ച് , കപടവും അപകടകരവുമായ സംസ്‍കാരങ്ങളുമായി വരികയും മദ്യപാനവും പുകവലിയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടെലിവിഷൻ ഗോസിപ്പ്കളും സീരിയലുകളും കാണാൻ ചടഞ്ഞിരുന്നും പിന്നീട് അമിത വണ്ണം കുറയ്ക്കാൻ ഫിറ്റ്‌നസ് കേന്ദ്രങ്ങളിൽ പോയി കഠിനാദ്ധ്വാനം ചെയ്തും പാതയോരങ്ങളിലിറങ്ങി കുലുങ്ങി നടന്നും സമയവും സമ്പത്തും വികലവിനിയോഗം ചെയ്യുന്ന കൊച്ചമ്മമാരും ആരോഗ്യസുരക്ഷയ്ക്കൊപ്പം സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി കൂടിയുള്ള വിപ്ലവം കൂടി നടത്തുക, ഗാർഹിക തൊഴിലുകൾ ചെയ്തും കാർഷികമേഖലകളിലേക്ക് ശ്രദ്ധിച്ചുകൊണ്ടും.

മാന്യമായ മദ്യപാനത്തിന്റെയും ലാളിത്യത്തോടെയുള്ള പുകവലിയുടെയും സിഗരറ്റ് വലിച്ച് തകർപ്പൻ ഡയലോഗ് വീശുന്നതിന്റെയും രംഗങ്ങളല്ലാ
തെ, മദ്യപാനംകൊണ്ട് കുടുംബവും ജീവിതവും ആരോഗ്യവും തകർന്നവരുടെയോ തെരുവ്കളിൽ വച്ച് മരിച്ച് വീഴുന്നവരുടെയോ സിഗരറ്റ് വലിച്ചത്കാരണം ചുമച്ച് ചുമച്ച് ശ്വാസംപോലും വിടാൻ കഴിയാതെ നരകയാതന അനുഭവിക്കുന്നവരയുടെയോ ജീവിത ദുരന്തങ്ങൾ സീരിയലുകളിൽ നമുക്ക് കാണാൻ കഴിയില്ല. ടെലിവിഷനുകളും സ്മാർട്ട്‌ ഫോണുകളും മനുഷ്യമനസ്സുകളിലേക്ക്‌ അന്യസംസ്കാരങ്ങളുടെ നിശ്ശബ്ദമായ കടന്ന്കയറ്റം സാധ്യമാക്കുമ്പോൾ അതിനടിമപ്പെട്ട് ശാരീരിക അദ്ധ്വാനമുള്ളതും അത്യാവശ്യമുള്ള സ്വന്തം ജോലികളിൽനിന്ന്പോലും വിട്ട്നിൽക്കുമ്പോൾ
രോഗചികിത്സയ്ക്ക് സമയവും പണവും കണ്ടെത്തേണ്ടതായി വരുന്നു. ചില രാജ്യങ്ങളിൽനിന്ന് പുറത്ത് വിടുന്ന ടെലിവിഷൻ പരിപാടികൾക്ക്‌ ആ രാജ്യത്ത് പ്രദർശന അനുമതിയില്ലാത്തതും ഉണ്ട് എന്നറിയുമ്പോൾ ദൃശ്യമാധ്യമങ്ങൾ എത്രമാത്രം (അ)സാംസ്കാരിക കടന്ന് കയറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിനെകുറിച്ച് നമ്മൾ ആലോചിക്കുകയും ജാഗരൂകരാവുകയും വേണം

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English