അനുരാഗത്തിന്റെ പുസ്തകത്തിന്
രണ്ട് ചട്ടയും വരയിട്ട താളുകളും
മാർജിനും വേണമെരോപറയുന്നു.
സാഗരങ്ങൾ മഷിയാക്കി
ആകാശത്തിന്റെ കാൻവാസിൽ
ഭൂമി കൊണ്ടെഴുതുമ്പോൾ
അനുരാഗത്തിന്റെ അതിരുകൾ എവിടെ?
നക്ഷത്രങ്ങളിൽ മിഴികളും
ചന്ദനിൽ വദനവും വരച്ചിട്ട രാത്രികളിൽ
വേലിയേറ്റത്തിരകൾ
ചാഞ്ചാടുന്നതവർ കാണാറുണ്ടോ?
മൺസൂൺ പൊഴിച്ചിട്ട മിഴിനീരിൽ
വെറ്റില മുറുക്കി തുപ്പിയ
ഉമിനീർ ചാലുകൾ
വീണ്ടും മഷിയായി കടലെടുക്കുന്നു.
അനുരാഗ കിരണങ്ങളെ
കൈ കൊണ്ട് തടഞ്ഞവരേ..
ലൈലയും മജ്നുവും
പറഞ്ഞ കഥകൾ കേട്ടു വരുക.
റോമിയോവിനോടും ജൂലിയറ്റിനോടും
ചോദിക്കുക.