അനുരാഗപൂങ്കാറ്റ്

 

 

 

 

 

 

 


ഇനിയും മറക്കുവാൻ എന്തിനു പറയുന്നു
പറയുവാനായിട്ടായെന്തെളുപ്പം

വിടചൊല്ലി പോരുവാൻ നേരത്തെ കലാലയ സന്ധ്യയോ
പതിവിലും നേരത്തെ വിടചൊല്ലിയോ

അകലെ നീ മറയുന്ന കാഴ്ചയും നോക്കി ഞാൻ
ഇടനെഞ്ചു പൊട്ടും വേദനയാൽ

പല വേള എന്നിലായി ഓർമ്മകൾ എത്തി നിൻ
പല നേരം ഞാൻ എത്തി കലാലയത്തിൽ
ഇവിടത്തെ ഓരോ മണൽത്തരി നിന്നിലെ
പ്രണയത്തിൻ മണവുമായി കാത്തു നിൽപ്പൂ
അതുപോരെ എന്നിലെ കാമുകഹൃദയത്തിൽ
പ്രണയം നിറക്കുവാൻ ഓർമ്മിക്കുവാൻ

പതിവായി നമ്മൾ ഇരുന്നിടും തരുക്കളിൻ നിഴലിലായ്‌
ഒരു വേള ഇരുന്നു ഞാൻ ആശ്വസിക്കാം
മധുവുണ്ടു പോകുന്ന തുമ്പി നീ പിന്നെയും
ഇതുവഴി എന്തിനായി വന്നു നിൽപ്പൂ
അലിയാതെ അലയുന്ന വിരഹത്തിൻ കാറ്റേ നീ
പതിവിലും നേരത്തെ എത്തി നിൽപ്പൂ

അവളുടെ ഓർമ്മകളെന്നിലായ് നിറക്കുന്ന
പനിമതി നീയെന്തി നെത്തിനിൽപ്പൂ

അവളുടെ ഓർമ്മകളെന്നിലായ് നിറക്കുന്ന
പനിമതി നീയെന്തി നെത്തിനിൽപ്പൂ.


 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English