ആന്റി ഡ്രഗ് ക്യാമ്പെയ്ൻ:സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് നിരവധി മത്സരങ്ങൾ

സ്കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം വൻതോതിൽ വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി മാതൃഭൂമി ഡോട്ട് കോമും ഒലീവ് ബിൽഡേഴ്സും ചേർന്ന് ആന്റി ഡ്രഗ് ക്യാമ്പെയ്ൻ ആരംഭിക്കുന്നു. ജീവിതമാണ് ലഹരി സീസൺ 3 എന്ന് പേരിൽ നടത്തുന്ന ക്യാമ്പെയ്ൻ ജനുവരി 29 ന് തുടങ്ങി ഒരു മാസം നീണ്ടു നിൽക്കും.

ക്യാമ്പെയ്ന്റെ ഭാഗമായി സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.

ലഹരിവിരുദ്ധ സന്ദേശ പോസ്റ്റർ ഡിസൈൻ ചെയ്യുക.
വിഷയം; ജീവിതമാണ് ലഹരി
JEPG ഫോർമാറ്റിൽ ചിത്രങ്ങൾ അയയ്ക്കുക
അയയ്ക്കേണ്ട വിലാസം: contest@mpp.co.in
വിജയികൾക്ക് ക്യാഷ് അവാർഡും മറ്റ് ആകർഷക സമ്മാനങ്ങളും.

ലഹരി വിരുദ്ധ സന്ദേശം അടങ്ങുന്ന ഷോർട്ട് ഫിലിം തയ്യാറാക്കുക
പരമാവധി ദൈർഘ്യം 6 മിനിട്ട്.
MP4 ഫോർമാറ്റിൽ വീഡിയോ അപ്ലോഡ് ചെയ്യുക
വിജയികൾക്ക് ക്യാഷ് അവാർഡും മറ്റ് ആകർഷക സമ്മാനങ്ങളും

നിങ്ങളുടെ സ്കൂളിലെ എൻ,എസ്,എസ് എസ്.പി.സി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരു കുറിപ്പ് എഴുതി അയക്കുക. ഒപ്പം അവയുമായി ബന്ധപ്പെട്ട അഞ്ച് ഫോട്ടോഗ്രാഫും. സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം നിർബന്ധമാണ്. ഒരു സ്കൂളിൽ നിന്ന് ഒരു എൻട്രി മാത്രമെ സ്വീകരിക്കൂ. മികച്ച ലഹരിവിരുദ്ധ പ്രവർത്തനം നടത്തുന്ന സ്കൂളിന് മാതൃഭൂമി നൽകുന്ന പ്രത്യേക പുരസ്കാരം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here