പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായിരുന്ന കെ.വി. അനൂപിന്റെ സ്മരണാർത്ഥം പട്ടാമ്പിയിലെ കെ.വി. അനൂപ് സൗഹൃദ വേദി ചെറുകഥാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. ആദ്യ ചെറുകഥാ സമാഹാരത്തിനാണ് ഇത്തവണ പുരസ്ക്കാരം നൽകുന്നത്. 2020, 2021 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരമാണ് മത്സരത്തിന് പരിഗണിക്കുക. പതിനായിരം രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്ക്കാരം. പുസ്തകത്തിന്റെ മൂന്നു കോപ്പികൾ ഒക്ടോബർ 31 -നകം ഇനി പറയുന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്: ഷാജി കെ.സി, ഹരിതം, കൈരളി സ്ട്രീറ്റ്, പട്ടാമ്പി. പിൻ – 679 303, ഫോൺ നമ്പർ 9447880725