മൂന്നു ദിവസങ്ങളിലായി നടന്നുവന്ന അന്നനാട് ഗ്രാമീണ വായനശാലയുടെ എണ്‍പതാം വാർഷികാഘോഷ പരിപാടികൾക്ക് സമാപനമായി. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.എ നാരായണൻ അധ്യക്ഷനായി. പ്രശസ്ത കവി ഇ.എസ്. സതീശൻ മുഖ്യാതിഥിയായിരുന്നു. വായനശാലയുടെ മുഖമാസിക ‘ഗ്രാമബന്ധു’ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഈ വർഷത്തെ ഗ്രാമീണ വായനശാല പുരസ്കാരത്തിന് അർഹരായ കെ.കെ. മോഹനൻ (മികച്ച ഗ്രന്ഥകാല പ്രവർത്തകൻ), കെ. ലത (ജനറൽ വിഭാഗത്തിൽ വായനശാലയിൽനിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച വ്യക്തി), ടി.എസ്. നന്ദന (ബാലവേദി വിഭാഗത്തിൽ വായനശാലയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകം വായിച്ച കുട്ടി) എന്നിവർക്കുളള പുരസ്കാരങ്ങൾ വിതരണം ചെയ്തു. 11 വർഷത്തെ മികച്ച സേവനത്തിന് ലൈബ്രേറിയൻ സി.കെ. രാഘവനെ ചടങ്ങിൽ ആദരിച്ചു.
ചിത്രകാരൻ അനുമോഹൻ വരച്ച ചങ്ങന്പുഴയുടെ രമണൻ എന്ന കാവ്യത്തിന്റെ ചിത്രം വായനശാലക്കുവേണ്ടി ഡോ. കെ.വി ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. വായനശാലയുടെ എന്റെ പുസ്തകം എന്റെ ൈലൈബ്രററിക്ക് എന്ന പദ്ധതിയിലേക്ക് കൃഷ്ണകുമാർ നൽകിയ പുസ്തകങ്ങൾ എം.എ നാരായണൻമാസ്റ്റർ ഏറ്റുവാങ്ങി.
Click this button or press Ctrl+G to toggle between Malayalam and English