ആന്‍ ഫ്രാങ്ക്: ലൈംഗികച്ചുവയുള്ള കുറിപ്പുകൾ

18annefrank2-superjumbo
ആന്‍ ഫ്രാങ്ക് രചിച്ച ഡയറിയിലെ ചില പേജുകളുടെ ഉള്ളടക്കം ഗവേഷകർ കണ്ടെത്തി ഒറ്റപ്പെടലിൽ കഴിഞ്ഞ ആണിന്റെ ലൈംഗികതയെക്കുറിച്ചുള്ളതമാശ രൂപത്തിലുള്ള പരാമർശങ്ങളും ആലോചനകളുമാണ് അവയിലുള്ളത്. രണ്ടുപേജുകളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഡയറിയിലെ ബ്രൗണ്‍പേപ്പറിനുപിന്നില്‍ ഒട്ടിച്ച നിലയിലാണ് ഇവ. 1942 സെപ്റ്റംബര്‍ 28-ന് എഴുതിയ കുറിപ്പുകളാണ് ഇവ . പേജിലെ ഉള്ളടക്കം പൂര്‍ണമായും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല.ഏറ്റവും ആധുനികമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുപയോഗിച്ച് ഇത് പൂർണമായും വായിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.ഈ പേജുകളിലെ ഉള്ളടക്കം മറയ്ക്കാന്‍ ആന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രയം അതുകൊണ്ടു തന്നെ അത് പ്രധാനപ്പെട്ടതാണെന്നും അവർ കരുതുന്നു. ആന്‍ ലൈംഗികതയെ ‘താളബദ്ധമായ ചലനം’ ഗര്‍ഭനിരോധനത്തെ ‘ആന്തരിക ഔഷധം’ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്.’ഈ രണ്ടുപേജുകളിലെയും ഉള്ളടക്കം മനസ്സിലാക്കുന്നതോടെ ഡയറിയെപ്പറ്റിയുള്ള തങ്ങളുടെ ധാരണയിലേക്ക് കൂടുതല്‍ വെളിച്ചം വീശു’മെന്ന് ആന്‍ ഫ്രാങ്ക് ഹൗസിന്റെ എക്സിക്യുട്ടീവ് റൊണാള്‍ഡ് ലിയോപോള്‍ഡ് പറഞ്ഞു. പുതുതായി കണ്ടെത്തിയ പേജുകള്‍ ആന്‍ ഫ്രാങ്ക് ഹൗസ് മ്യൂസിയം വെബ്സൈറ്റില്‍ ലഭ്യമായിരിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here