അങ്കമാലി ഗ്രാന്‍ഡ് ഫിയെസ്റ്റ 2019: അങ്കമാലി കിങ്ങിണി ഗ്രൗണ്ടില്‍ 2019 മെയ് 15 മുതല്‍ 25 വരെ

ഈ അവധിക്കാലം ആഘോഷമാക്കാന്‍ അങ്കമാലി നഗരത്തിലേക്ക് അങ്കമാലി ഗ്രാന്‍ഡ് ഫിയെസ്റ്റ 2019 എത്തുകയാണ്. വിസ്മയിപ്പിക്കുന്ന ഷോപ്പിംഗ് അനുഭവവും രുചികരമായ ഭക്ഷ്യവിഭവങ്ങള്‍ അണിനിരക്കുന്ന ഭക്ഷ്യമേളയും കലാ സാംസ്‌കാരിക പരിപാടികളും കോര്‍ത്തിണക്കിയാണ് അങ്കമാലി ഗ്രാന്‍ഡ് ഫിയെസ്റ്റ 2019 സംഘടിപ്പിക്കുന്നത്.

അങ്കമാലി നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കിങ്ങിണി ഗ്രൗണ്ടില്‍ മെയ് 15 മുതല്‍ 25 വരെയാണ് ഗ്രാന്‍ഡ് ഫിയെസ്റ്റ 2019 നടക്കുക. കൊച്ചിയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ നിന്നുള്ള രുചികരമായ വിഭവങ്ങളും കോര്‍ത്തിണക്കിയുള്ള ഭക്ഷ്യമേളയാണ് ഫിയസ്റ്റയുടെ മുഖ്യ ആകര്‍ഷണം. കോഴിക്കോട്, തലശേരി, കണ്ണൂര്‍, മലപ്പുറം മേഖലകളില്‍ നിന്നുള്ള തനത് വിഭവങ്ങള്‍ മേളയില്‍ ഒരുക്കും.

കായി അട, കായി കുംസ്, കിണ്ണത്തപ്പം, ഉണ്ടക്കായ, മക്രോണി കുംസ്, ആണപ്പത്തല്‍, ബീഫ് കുംസ്, കല്ലുമ്മക്കായ, ബ്രഡ് വട തുടങ്ങിയ കോഴിക്കോടന്‍ വിഭവങ്ങള്‍ ഫിയെസ്റ്റയില്‍ രുചിപ്പെരുമ തീര്‍ക്കും. ഇറച്ചി അട, മീന്‍ പത്തിരി, കുഞ്ഞിപ്പത്തിരി, ആട്ടിന്‍ തല ഫ്രൈ, മട്ടണ്‍ മസാല തുടങ്ങിയ വിഭവങ്ങമുണ്ടാകും. നോമ്പുതുറയോടനുബന്ധിച്ചുള്ള പ്രത്യേക ഇഫ്താര്‍ വിഭവങ്ങളും വിവിധ തരം ജ്യൂസുകളും മേളയിലുണ്ട്.

വിസ്മയിപ്പിക്കുന്ന ഷോപ്പിംഗ് അനുഭവമാണ് അങ്കമാലി ഗ്രാന്‍ഡ് ഫിയെസ്റ്റയിലെ വിപണന മേളയില്‍ ഒരുക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുളള പ്രത്യേക വിപണനമേള ഫിയെസ്റ്റയിലുണ്ടാകും. സ്‌കൂള്‍ ബാഗുകള്‍, കുടകള്‍, റെയ്ന്‍കോട്ട്, നോട്ട്ബുക്കുകള്‍ തുടങ്ങിയവ വിലക്കുറവില്‍ സ്വന്തമാക്കാം. വീടിന്റെ സുരക്ഷ ഉറപ്പാക്കുന്ന ഹോം സെക്യൂരിറ്റി ഉത്പന്നങ്ങളുടെ മേളയാണ് മറ്റൊരു ആകര്‍ഷണം. സിസിടിവി ക്യാമറകള്‍, മറ്റു സുരക്ഷാ സജ്ജീകരണങ്ങള്‍ തുടങ്ങിയവ വില്‍പ്പനയ്ക്കുണ്ടാകും. എസി, കൂളറുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും മേളയില്‍ ഒരുക്കുന്നുണ്ട്.

കുട്ടികള്‍ക്കായുള്ള പ്രത്യേക ഗെയിം സോണും ആകര്‍ഷകമായ സമ്മനങ്ങള്‍ നേടാനുള്ള അവസരവും ഫിയെസ്റ്റയിലുണ്ട്. ഓരോ ദിവസവും കലാ സാംസ്‌കാരിക മേളയും നടക്കും. ചടുലനൃത്തച്ചുവടുകളുമായി കാണികള്‍ക്ക് ആവേശം പകരാന്‍ സൂപ്പര്‍ ഡാന്‍സര്‍ – ഡാന്‍സ് കോംപറ്റീഷനും നടക്കും. പ്രായഭേദമന്യേ മത്സരത്തില്‍ പങ്കെടുക്കാം. ആകര്‍ഷകമായ ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ജേതാക്കള്‍ക്ക് ലഭിക്കും. ഡാന്‍സ് മത്സരത്തിനു പുറമേ സൂഫി ഡാന്‍സ്, കവാലി, ചാക്യാര്‍ കൂത്ത്, ഗാനമേള, മോഹിനിയാട്ടം തുടങ്ങിയ കലാപരിപാടികള്‍ മേളയ്ക്ക് കൊഴുപ്പേകും.

ഷോപ്പിംഗിന്റെയും രുചിപ്പെരുമയുടെയും കലാസന്ധ്യയുടെയും വൈവിധ്യമുള്ള കാഴ്ചകള്‍ അരങ്ങില്‍ ഒരുങ്ങുകയാണ്. വര്‍ണ്ണമനോഹരമായ കാഴ്ചകളും വിഭവങ്ങളും അങ്കമാലിയെ ആവേശത്തിലാക്കും. അങ്കമാലിയുടെ സ്വന്തം ഉത്സവമായി വരും വര്‍ഷങ്ങളിലും മുടങ്ങാതെ അങ്കമാലി ഗ്രാന്‍ഡ് ഫിയെസ്റ്റ 2019 സംഘടിപ്പിക്കണമെന്നാണ് സംഘാടകര്‍ ആഗ്രഹിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ 360 മീഡിയ ഇവന്റ്‌സ് ആന്‍ഡ് പിആര്‍ ആണ് അങ്കമാലി ഗ്രാന്‍ഡ് ഫിയെസ്റ്റ 2019 ന്റെ സംഘാടകര്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English