അനിത തമ്പിയുടെ കവിതകൾ

bk_9120

അനിത തമ്പിയുടെ ഏറ്റവും പുതിയ കവിത സമാഹാരമാണ് ആലപ്പുഴവെള്ളം. വളരെ താഴ്ന്ന സ്വരത്തിൽ തുടങ്ങുന്ന കവിതകളാണ് അനിതയുടേത്, എന്നാൽ കവിതയുടെ പാതി വഴിയിൽ അവ അപ്രതീക്ഷിതമായ വഴികളിലേക്ക് എടുത്തുചാടുന്നു. പുറമെ ശാന്തമെന്നു തോന്നുന്ന എന്നാൽ അകമേ പ്രക്ഷുബ്ധമായ ചുഴികളൊളിഞ്ഞിരിക്കുന്ന പുഴയുടെ സ്വാഭാവികത ആ കവിതകൾക്കുണ്ട്.

താളത്തെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നവർക്കിടയിൽ, ഗദ്യ കവിതയെ എഴുതു എന്ന് കട്ടായം പറയുന്ന പുതുകവികൾക്കിടയിൽ രണ്ടു രൂപങ്ങളെയും വളരെ കയ്യടക്കത്തോടെ കൈകാര്യം ഒരാളായിട്ടാണ് അനിത തമ്പി നിൽക്കുന്നത്.

താളമോ,താളമില്ലായ്മയോ അല്ല കവിതയാണ് പ്രധാനം എന്ന് നമുക്ക് അവരുടെ കവിതകൾ വായിക്കുമ്പോൾ തോന്നിയേക്കാം.സമകാലിക മലയാള കവിതയിൽ ശക്തമായ ഒരു സാന്നിധ്യമാണ് അനിത, അവരുടെ കവിതകൾ അതിന് സാക്ഷി പറയും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here