ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് മൂന്ന് ദിവസത്തെ പുസ്‌തോകത്സവം ആരംഭിച്ചു. പി.എസ്.സി മുന്‍ചെയര്‍മാന്‍ ഡോ.കെഎസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ വ്യക്തിത്വവും സംസ്‌ക്കാരവും രൂപപ്പെടുന്നത് മാതൃഭാഷയിലൂടെയാണെന്നുള്ള തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഡോ.കെഎസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതരഭാഷകള്‍ പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ മലയാളികളുടെ വ്യക്തിത്വവികാസം മലയാളത്തിലൂടെ മാത്രമേ സാദ്ധ്യമാകുവെന്നും ഡോ.കെഎസ് രാധാകൃഷ്ണന്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ , ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സാജു ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സാ സേവ്യര്‍, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.
തെക്കേക്കര, ബ്ലോക്ക് സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ കണ്‍വീനര്‍ ടി.എം. വര്‍ഗ്ഗീസ്, റൈറ്റേഴ്‌സ് ഫോറം ഡയറക്ടര്‍ ടോം ജോസ്, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.പി ജോര്‍ജജ്, കെ.പി അയ്യപ്പന്‍, ഗ്രേസ്സി റാഫേല്‍, അംഗങ്ങളായ ഷേര്‍ളി ജോസ്, സിജു ഈരാളി, എ.എ സന്തോഷ്, എല്‍സി വര്‍ഗ്ഗീസ്, സാഹിത്യകാരന്മാരായ മോഹന്‍ ചെറായി, എ.സെബാസ്റ്റിയന്‍, കെ.വി.എസ് സാബു, ജോംജി ജോസ്, മാത്യൂസ് മഞ്ഞപ്ര, ജോര്‍ജ്ജ് കൊക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. പുസ്തകോത്സവം ഇന്നും നാളെയും തുടരും. ഇന്നലെ വൈകീട്ട് 5.30 ന് എ. സെബാസ്റ്റിയന്‍ രചിച്ച അവര്‍ നടന്നു കയറുമ്പോള്‍ എന്ന നോവല്‍ സംസ്‌കൃത സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ. വത്സലന്‍ വാതുശ്ശേരി പ്രകാശനംചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിക്കും