പുരസ്‌ക്കാരങ്ങൾ വാങ്ങൽ ഒരു ആചാരം ആയ കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് മുഖം തിരിച്ചു ഒരു എഴുത്തുകാരൻ.നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച അനീസ് സലീമാണ് താൻ സമ്മാനം മേടിക്കാൻ പോകുന്നില്ല എന്നു പറഞ്ഞിരിക്കുന്നത്.
അനീസ് സലിമിന്റെ ‘ദി ബ്ലൈന്‍ഡ് ലേഡീസ് ഡിസെന്റന്‍സ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഇതേപുസ്തകത്തിന് 2015-ല്‍ ക്രോസ്‌വേഡ് പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാല്‍, അതും അദ്ദേഹം വാങ്ങിയില്ല.
സാഹിത്യ അക്കാദമി അവാര്‍ഡിലും തന്നെയല്ല, തന്റെ പുസ്തകത്തെയാണ് മതിക്കേണ്ടത് എന്ന് ഉറച്ച് തീരുമാനമെടുത്തിരിക്കുന്ന അനീസ് അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്