മോറയിട്ട ഉലകം

പഴയൊരു കാലത്തിൻ
പകർപ്പവകാശം പോലെ-
യിന്നീ ഉലകം മോറതൻ
പ്രതീക്ഷാ വലയത്തിൽ..
പറയാനുണ്ടൊരുപാടൊരു-
പാട് കഥകൾ മോറയ്ക്ക്,
ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും….
കാളക്കുറ്റന്മാർ കണ്ടം-
പൂട്ടുമ്പോൾ മോറതൻ
മാറ്റോടെ നിരന്നു പലവിധേന
പലദിനങ്ങളിൽ….
മണ്ണും വിളയും
കാക്കാൻ മാലോകരന്ന്
ധരിപ്പിച്ചു കാളക്കൂറ്റന്മാർ
ക്കൊരു മോറ…..
എങ്കിലിന്നീ,
ഉലകത്തിന് മോറയില്ലാതൊരു
ദിനങ്ങളുമില്ലത്രെയെന്നത്
പരമാർത്ഥം….
രൂപമാറ്റങ്ങൾ
വന്നുകൊണ്ടിരിക്കുന്ന
മോറദിനങ്ങൾ ഇനിയും
ബാക്കി…
അന്ന്,
വിളസംരക്ഷിച്ചെങ്കിൽ
ഇന്ന്,
മഹാമാരിയിടെ മുറവിളികളിൽ
നിന്നും മാലോകരെ കാക്കുന്നു മോറ….
മോറദിനങ്ങളും
മോറകഥകളും
ഇനിയും ബാക്കി…..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English