കരിയിലയും മണ്ണാങ്കട്ടയും ……കാശിക്കു പോയ അപ്പൂപ്പൻ താടി, ഗംഗയുടെ സ്നാന ഘട്ടത്തിൽ ഇരിക്കുന്ന കരിയിലയേയും മണ്ണാങ്കട്ട യേയും കണ്ട് ആശ്ചര്യപ്പെട്ടു.
“അല്ല, നിങ്ങൾ ഇവിടെ എത്തിയില്ലെന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത് !”
മണ്ണാങ്കട്ട ഒന്നു മന്ദഹസിച്ചു.
“അതിരിക്കട്ടെ, നിൻ്റെ സ്വർഗ യാത്ര എന്തായി?”
” സ്വർഗ യാത്രയോ !
വീണേടം വിഷ്ണു ലോകം….”
അപ്പൂപ്പൻ താടി ഒന്നു നെടുവീർപ്പിട്ടു.
*