വൃദ്ധവിലാപം

 

ദൈന്യം തിങ്ങും മിഴികളിരക്കും
ദാനം കിട്ടും ശൂന്യത പകരം
കാറ്റിൽ കിരുകിര കരയും കരിയില
പോലെ കരളിൽ പൊഴിയും ചറപറ

നിറയും നീറ്റൽ പടരും കനവിൽ
സ്മൃതിയിൽ ചികയും ഗതകാലം
നീറിപ്പുകയും മൗനം കുന്നായ്
വാരിപ്പുണരും മൂക പുതപ്പായ്

ഓർമ്മയിലോലക്കെട്ടുകൾ താങ്ങി
വിറയ്ക്കും കരങ്ങൾ ഉറയ്ക്കാ-
കാലുകൾ പേച്ചും വഴിയിൽ
തിളയ്ക്കും നോവിൻ വേവായ്

വറ്റിൽ വറ്റാ മിഴിനീരുപ്പിടുമപ്പൊഴും
കരളിലിളകും സ്നേഹത്തിരവേഗം
പകലിൻ പന്തം അണയുമ്പോൾ
കണ്ണിൽത്തെളിയും പേടിക്കടലാഴം

തെരുവിൽ കണ്ടു മറക്കും മുഖങ്ങ-
ളിലൊക്കെ സ്വന്തം തിരഞ്ഞു മടുക്കും
ധരയിൽ മൂത്ത ദുരയിൽ പെരുത്ത
സ്വാർത്ഥത തള്ളിയ പെരുവഴിയിൽ

വൃദ്ധവിലാപമതുയരുമ്പോൾ
വാരിപ്പെയ്യും ദുരിതപ്പെരുമഴ
നെഞ്ചിന്നുലയിൽ തീപ്പെരി
ചിതറും കണ്ണിൽ കനലായ്
കദനക്കാടുകളെരിയുമ്പോൾ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English