എസ്.ഹരീഷിനും എം.ആര്‍ രേണുകുമാറിനുമൊപ്പം ഒരു സായാഹ്നം: പരിപാടി ഇന്ന്

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ എസ്.ഹരീഷിനും എം.ആര്‍ രേണുകുമാറിനുമൊപ്പം സൗഹൃദസംഭാഷണവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. നാളെ (7 മാര്‍ച്ച് 2021) വൈകുന്നേരം മൂന്ന് മണിക്ക് ചങ്ങനാശ്ശേരി മനയ്ക്കച്ചിറ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ എസ്.ഹരീഷ്, എം.ആര്‍ രേണുകുമാര്‍, അജീഷ് ജി ദത്തന്‍, ലീമ വി.കെ എന്നിവര്‍ പങ്കെടുക്കും.

മീശ എന്ന നോവലാണ് എസ് ഹരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. എം ആര്‍ രേണുകുമാറിന്റെ ‘കൊതിയന്‍‘ മികച്ച കവിതാസമാഹാരമായും തിരഞ്ഞെടുക്കപ്പെട്ടു. ഡിസി ബുക്‌സാണ് രണ്ട് പുസ്തകങ്ങളുടെയും പ്രസാധകര്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here