ഇസ്രയേലിന്റെ ഭൂപ്രകൃതിയെ ലോക ഭൂപടത്തിൽ വരച്ചിട്ട അമോസ് ഓസിന് വിട. നോവലുകളിലൂടെ ഇസ്രായേലി ജനതയുടെ ഒറ്റപ്പെടലും ഏകാന്തതയും വരച്ചു കാട്ടിയ ഓസ് 79മത്തെ വയസ്സിലാണ് ഈ സാഹിത്യ ലോകത്തോട് വിട പറഞ്ഞത്.
എഴുത്തുകാരൻ എന്നതിനൊപ്പം പാലസ്തീനുമായുള്ള നാളുകൾ നീണ്ട ചോരക്കറ പുരണ്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചവരിൽ മുൻ പന്തിയിലായിരുന്നു അദ്ദേഹം.
കാൻസർ കാരണമാണ് ഓസിന്റെ മരണം. മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത് പെണ്മക്കളിൽ ഒരാളായ ഫനീന ആണ്.
ഏറെ അന്തരാഷ്ട്ര ശ്രദ്ധ നേടിയ ബ്ലാക്ക് ബോക്സ്, അതേ കടൽ തുടങ്ങി പന്ത്രണ്ടോളം നോവലുകൾ ഓസ് എഴുതി.നോവലുകൾ കൂടാതെ ചെറുകഥകളും ഏറെ പ്രസക്തമായ ലേഖനങ്ങളും ആമോസ് ഓസ് എഴുതിയിട്ടുണ്ട്.