അമ്മു ചിത്രം വരയ്ക്കുകയാണ്

 

പുതിയ കളര്‍പെന്‍സിലുകള്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് അമ്മു.
വീടു വരയ്ക്കാം
അവള്‍ ഉറപ്പിച്ചു.
എവിടെ വരയ്ക്കണം? കുന്നിന്റെ താഴ്വരയില്‍ ആയാലോ?
വേണ്ട മണ്ണിടിയും
മലഞ്ചരുവിലും വേണ്ട ഉരുള്‍പൊട്ടും.
പുഴയോരത്തായാലോ ? അയ്യോ വേണ്ട വേണ്ട.
തല്‍ക്കാലം വീടു വേണ്ട. അവള്‍ തീരുമാനം മാറ്റി. പിന്നെന്തു വരയ്ക്കും?
അമ്മു ആലോചനയില്‍ മുഴുകി.
സ്കൂള്‍ വരയ്ക്കാം. പരിസരത്ത് മരവും കുന്നും മലയും പുഴയും ഒന്നും വേണ്ട . സ്കൂള്‍ മാത്രം ….
അമ്മു വരച്ചു തുടങ്ങി .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here