സ്വന്തം ഭാവനയുടെ ലോകത്തെ സ്വതന്ത്രമായി വിടാന്‍ അനുവദിച്ചു കണിശമായ അച്ചടക്കത്തോടെ മാറിനില്‍ക്കുന്ന എഴുത്തുകാരുടെ ഗണത്തിലാണ് ഇന്ദുഗോപന്‍. രസച്ചരടു മുറിയാതെ കഥ പറയാനുള്ള ഇന്ദുവിന്റെ മികവാണ് ഈ പുസ്തകത്തെ സവിശേഷമാക്കുന്നത്. ഇന്ദുഗോപന്‍ എത്ര അനായാസം കഥ പറയുന്നു. തറയില്‍ വീണ പാത്രത്തില്‍നിന്നു ചിതറിയ മുത്തുകള്‍ക്കു പിന്നാലെ പായുന്ന കുഞ്ഞിനെപ്പോലെയാണു ഇന്ദുഗോപന്റെ വാക്കുകള്‍. വായനക്കാര്‍ അതിനു പിന്നാലെ അന്തംവിട്ടു പായുന്നു.
അജയ് പി. മങ്ങാട്ട്
ഇണക്കങ്ങളും പിണക്കങ്ങളും പരിധിവിടുമ്പോഴും സ്‌നേഹത്തിന്റെ, കെട്ടുറപ്പിന്റെ കരുതലും കാതലും ‘അമ്മിണിപ്പിള്ള വെട്ടുകേസില്‍’ സദാ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ജാതിമത വര്‍ണവര്‍ഗ വ്യത്യാസമില്ലാത്ത ആദിമഗോത്രബോധത്തിന്റെ സ്‌നേഹാര്‍ദ്രമായ ഇഴയടുപ്പമാണത്.
എ.ജി. പ്രേംചന്ദ്
അസ്വന്തമായൊരു വഴി കഥയിൽ ഉള്ള എഴുത്തുകാരനാണ് ഇന്ദുഗോപൻ, നോവലുകളിലും കഥയിലും തന്റേതു മാത്രമായ ഒരു ശൈലി അദ്ദേഹം പിന്തുടരുന്നു. ആദ്യകാല കൃതികൾ മുതൽ രചനകളിലെ ആ വ്യത്യസ്തത പ്രകടവുമായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, ഗൈനക്, ചെങ്ങന്നൂര്‍ ഗൂഢസംഘം, ഉള്ളിക്കുപ്പം, ജി.ആര്‍. ഇന്ദുഗോപന്റെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏറ്റവും പുതിയ കഥകളുടെ സമാഹാരം.