കവിള്‍തലത്തിലൂടൊഴുകുന്നകണ്ണുനീർ,
ഭൂമിയാലേക്കുവീണുകൊണ്ടിരിയ്ക്കുന്നു.
പക്ഷെ വീഴുംമുമ്പ് അവൾ തുടച്ചു.
കണ്ണുനീരിനുപശ്ചാത്താപത്തിന്റെ സുഗന്ധം.
അവള്‍ കരയുകയാണോ?
അമ്മ അടുത്തേക്കുവരുന്നതായവൾക്കുതോന്നി.
പക്ഷെ അമ്മയായിരുന്നില്ല.
ആകാശത്ത് നക്ഷത്രങ്ങൾ അവളെ നോക്കി ചിരിക്കുന്നു.
അത് പരിഹാസമായിരിക്കുമോ?
ചന്ദ്രിക അവളെ സാന്ത്വനപ്പെടുത്തി.
അവൾ ഏകാകിയായി വിദൂരതയെ സ്പർശിച്ചു.
അവിടെയുംആശ്രമനിവാസികൾഅവളെ തഴുകി.
എങ്കിലുംഅവള്‍ഏകാകിയായിപറഞ്ഞു
“അമ്മ ……………അമ്മ”.
Click this button or press Ctrl+G to toggle between Malayalam and English