അമ്മ

 

 

 

 

 

 

എത്രയോ കവിതകൾ അമ്മക്കു വേണ്ടി

ഈ ലോകം രചിച്ചിതല്ലോ.

എങ്കിലും അമ്മമാർ ഇന്നുമീ ലോകത്തിൽ

കേഴുന്നത് ആർക്കു വേണ്ടി?

തുല്യത എന്നത് ആഗ്രഹം എങ്കിലും

അവ കാണുന്ന കണ്ണുകൾ വിരളമല്ലോ.

കരുതലിൻ പര്യായം എന്നു പറയുമ്പോഴും

എത്ര കരുതൽ നാം കൊടുക്കുന്നിതിൻ?

അച്ഛനാവുന്ന നേത്രത്തിലെ 

ചൂടു കണ്ണീർ തൻ അമ്മയെന്നും.

കണ്ണിനെ തൻ ജീവൻ ഭേദിച്ചു-

മൃദുവായി സൂക്ഷിച്ചീടും ഈ അമ്മ.

ഒടുവിൽ അതിനെ ഒഴുകുവാൻ പ്രേരിപ്പിച്ച്,

മക്കൾ കണ്ണിന്റെ നോവായി മാറും ദിനം.

അന്നും, അമ്മ തൻ കാര്യം മറന്നു ഒഴുകി

കണ്ണിനു ശാന്തി നൽകാൻ ശ്രമിക്കിലോ,

സ്വയം ഇല്ലാതാവുന്നതറിയാതെ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here