നൻമയാണെന്നമ്മ മനസ്സിൽ നിതാന്തമാം
സ്നേഹമായെന്നും നിറഞ്ഞു നിൽക്കുന്നമ്മ
എൻ ബാല്യകൗമാരഭാവങ്ങളെയെത്ര
വാൽസല്യകുതുകമായ് നോക്കി നിന്നെന്നമ്മ..
നൻമയാണെന്നമ്മ മനസ്സിൽ നിതാന്തമാം
സ്നേഹമായെന്നും നിറഞ്ഞു നിൽക്കുന്നമ്മ
എന്റെ കുസൃതിയിൽ,,എന്റെ പിണക്കത്തിൽ
അറിയാതെയെങ്കിലും എന്റെ ശകാരത്തിൽ
മന്ദഹാസം തൂകി മൗനഭാവങ്ങളിൽ
പ്രാർത്ഥനാനിരതയായ് നിൽക്കയാണെന്നമ്മ..
നൻമയാണെന്നമ്മ മനസ്സിൽ നിതാന്തമാം
സ്നേഹമായെന്നും നിറഞ്ഞു നിൽക്കുന്നമ്മ..
ജീവിതയാത്രയിൽ, ഏതോ മരീചിക
പിന്തുടർന്നെന്റെ വഴി തെറ്റിയപ്പൊഴും
വീഴാതെ കൈകൾ പിടിച്ചു നടത്തിയ
തീരാത്ത സ്നേഹമാണെന്നുമെനിക്കമ്മ…
നൻമയാണെന്നമ്മ മനസ്സിൽ നിതാന്തമാം
സ്നേഹമായെന്നും നിറഞ്ഞു നിൽക്കുന്നമ്മ
Click this button or press Ctrl+G to toggle between Malayalam and English