ഇന്ത്യൻ ഇംഗ്ളീഷ് സാഹിത്യം ജ്ഞാനപീഠത്താൽ ആദരിക്കപ്പെടുമ്പോൾ

ഇന്ത്യൻ ഇംഗ്ളീഷ് എഴുത്തുകാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായിട്ടും അവരിൽ ഒരാൾക്ക് ജ്ഞാനപീഠം ലഭിക്കാൻ 2018 വരെ കാത്തിരിക്കേണ്ടി വന്നു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷ് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്ക്കാരത്തിന് അര്‍ഹനായി. ജ്ഞാനപീഠം ട്രസ്റ്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെങ്കല ശില്പം, പ്രശസ്തിപത്രം, പതിനൊന്ന്  ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം.സ്വാതന്ത്രയാനന്തര ഇന്ത്യയിൽ ഏതൊരു പ്രാദേശിക ഭാഷയിലെതുപോലെ തന്നെ ഇംഗ്ളീഷിലും സാഹിത്യം ഉണ്ടായിക്കൊണ്ടിരുന്നു, അരുന്ധതി റോയി മുതൽ ആർ കെ നാരായണൻ മുതൽ എത്രയോ ഉദാഹരണങ്ങൾ.

ഇംഗ്ലീഷിലാണ് എഴുത്തുന്നതെങ്കിലും ഘോഷിന്റെ വേരു ഇൻഡ്യയിൽ തന്നെയാണ്. ഭാഷയുടെ വിചിത്രമായ തിരഞ്ഞെടുപ്പ് ഒഴിച്ചു നിർത്തിയാൽ അഭിമാനത്തോടെ ഇന്ത്യക്ക് എടുത്തു കാട്ടാവുന്ന ഒരു നോവലിസ്റ്റാണ് ഘോഷ്.

പ്രധാനമായും ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഒരു ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് അറുപത്തിരണ്ടുകാരനായ അമിതാവ് ഘോഷ്. ദ് ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്,ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ/ഉപന്യാസങ്ങൾ) എന്നിവയാണു പ്രധാന കൃതികൾ

2007-ൽ ഭാരത പത്മശ്രീ പുരസ്കാരം ലഭിച്ചു . ഇന്ത്യയിലെ കറുപ്പു കൃഷിയിൽ നിന്നു തുടങ്ങി ചൈനയുടെ അധഃപതനത്തിനു കാരണമായ കറുപ്പു യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ എന്നീ ഈ മൂന്നു നോവലുകൾ ഐബിസ് ത്രയം എന്ന പേരിൽ അറിയപ്പെടുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here