അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അനുമാനങ്ങൾ – സെപ്തംബർ 8

This post is part of the series വായനയും നിരീക്ഷണങ്ങളും

Other posts in this series:

  1. മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്
  2. കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
  3. ട്രമ്പോ ബൈഡനോ?

president-poster_0
പകുതി കാര്യമായിട്ടും ബാക്കി തമാശയായിട്ടും കഴിഞ്ഞ ഓഗസ്റ്റ് 14-ന് ഞാൻ ക്ലിന്റൻ വിജയിക്കുമെന്ന തീരുമാനത്തിലെത്തിയിരുന്നു 🙂 ഇലക്ടറൽ കോളജിലെ വോട്ടുകൾ എത്ര കിട്ടും എന്ന് കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ട്രമ്പിന് ജയിക്കാൻ പ്രത്യേകിച്ച് വഴിയൊന്നും കാണാത്തതുകൊണ്ടാണ് ഞാൻ ആ അനുമാനത്തിൽ എത്തിയത്. അതിന്റെ വിശദാംശങ്ങൾ ഈ സ്പ്രെഡ്ഷീറ്റിൽ ഉണ്ട്: ആരൊക്കെ ഏതൊക്കെ സംസ്ഥാനങ്ങളിൽ ജയിക്കുമെന്നും എത്ര വോട്ടുകൾ കിട്ടുമെന്നുമൊക്കെയുള്ള വിവരങ്ങൾ അതിൽ കാണാം.

ഈ സ്പ്രെഡ്ഷീറ്റ് ഉണ്ടാക്കിയിരിക്കുന്നത് RealClearPolitics എന്ന സൈറ്റ് സംഗ്രഹിക്കുന്ന പ്രധാന പോളുകളെ അടിസ്ഥാനമാക്കിയാണ്. ആ കണക്കുപ്രകാരം ക്ലിന്റണ് 348 വോട്ടുകൾ കിട്ടും എന്നായിരുന്നു അന്ന് എന്റെ അനുമാനം.

തിരഞ്ഞെടുപ്പിന് 3 മാസങ്ങൾക്കു മുമ്പ് അത്തരത്തിലുള്ള ഒരു നിഗമനത്തിലെത്തുന്നതിന്റെ പൊട്ടത്തരമാണ് അതിലെ തമാശ. തിരഞ്ഞെടുപ്പുകളിലെ സാധ്യതകൾ മാറിമറിയാൻ, വിവരം പ്രകാശവേഗത്തിൽ ഇലക്രോണിക്ക് മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇക്കാലത്ത്, ഒട്ടും സമയം വേണ്ട.

ആ സമയത്ത് ന്യൂ യോർക്ക് ടൈംസ് ട്രമ്പിന് ജയിക്കാൻ കൊടുത്തിരുന്ന സാധ്യത 15% -ത്തിൽ താഴെ ആയിരുന്നു. ക്ലിന്റൻ ദേശീയതലത്തിൽ നടത്തിയ പോളുകളിൽ ഏകദേശം 10 പോയന്റുകൾ മുന്നിലുമായിരുന്നു.

ഏകദേശം 2 ആഴ്ചകൾ കഴിഞ്ഞപ്പോൾ ട്രമ്പിന് പിന്തുണ കൂടുതൽ ലഭിക്കുന്നതിന്റെ സൂചനകൾ പോളുകളിൽ കാണുന്നുണ്ട്. ചിലവയിൽ ട്രമ്പിന് ചെറിയ മുന്തൂക്കവമുണ്ട്.

ഈ വർദ്ധിച്ച പിന്തുണ ട്രമ്പിനെ സഹായിക്കുമോ? ഇതുവരെ ഇല്ല എന്നാണ് സംസ്ഥാനതലത്തിലുള്ള പോളുകൾ കാണിക്കുന്നത്. 348 ഇലക്ടറൽ വോട്ടുകൾ ക്ലിന്റന് കിട്ടുന്നതിൽ നിന്ന് കാര്യമായ വ്യത്യാസമൊന്നും ഇപ്പോഴും കാണുന്നില്ല.

ഡിബേറ്റിലും മറ്റുമുള്ള സ്ഥാനാർഥികളുടെ പ്രകടനം ചെറിയ തോതിലുള്ള തിരുത്തലുകൾ ഇലക്ടറൽ കോളേജ് കണക്കിൽ ഉണ്ടാക്കാൻ ഇടയുണ്ട്. പക്ഷേ, ഇതുവരെയുള്ള വിവരങ്ങൾ വച്ചു നോക്കുമ്പോൾ ക്ലിന്റൻ പാട്ടും പാടി അമേരിക്കൻ പ്രസിഡന്റ് ആവുമെന്നു തന്നെയാണ് എന്റെ അനുമാനം.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here