2021- ലെ പ്ലാവില സാഹിത്യ പുരസ്‌കാരം അംബികാസുതന്‍ മാങ്ങാടിന്. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.11,111 രൂപയും ശില്‍പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. കെ.വി. മോഹന്‍കുമാര്‍, ചന്ദ്രശേഖരന്‍ തിക്കോടി, ഡോ. സോമന്‍ കടലൂര്‍ (ചെയര്‍മാന്‍) എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.
സമകാലിക മനുഷ്യാനുഭവങ്ങളെ പ്രതിബദ്ധതയോടെയും പ്രതിരോധത്തോടെയും അടയാളപ്പെടുത്തിയ മികച്ച കൃതികൾ കൊണ്ട് മലയാള ഭാവനയെ സമ്പന്നമാക്കിയ എഴുത്തുകാരനാണ് അംബികാസുതൻ. സാഹിത്യ- സാംസ്കാരിക മണ്ഡലങ്ങളിലെ തന്റെ സക്രിയമായ ഇടപെടലിലൂടെ നാലര പതിറ്റാണ്ട് കാലമായി നമ്മുടെ കാലത്തെയും ജീവിതത്തെയും ആനുഭൂതികമായും അതിസൂക്ഷ്മമായും അദ്ദേഹം അടയാളപ്പെടുത്തുന്നു.
.