പുഷ്പ കിരീടം ചൂടി നില്ക്കും
പൂങ്കുല പോലൊരു പൂക്കാലം.
മൊട്ടിടും വല്ലികൾ, പൂത്തുലഞ്ഞെ-
പുതു, പുഷ്പ വസന്ത തിരി തെളിഞ്ഞെ.
പൂവിതളടർത്തൊരു പൂക്കളമൊരുക്കുവാൻ
ശലഭം ചാരുതയായിടുമ്പോൾ
ലഹരിപിടിച്ചൊരു ഉന്മാദത്താൽ
കരിവണ്ടുകളിന്നലയുമ്പോൾ
പൂവിതൾ വിടരുമീ പൂങ്കാവനത്തിലെ
പൗർണമി നിശയിൽ നീ വിടർന്നിടുമോ?
ചന്ദ്രികപ്പൊയ്കയിൽ കതിരിലചൂടിയ
പൂങ്കാവനത്തിലെ ഓമനയായി..
നീലിമ പൂണ്ടൊരുടലുമായി നിന്ന നീ
വിടർന്നതും നിർമ്മല പുഷ്പമായോ?
പുലരിയുണർന്നൊരു പൂവിതൾ തേടുമ്പോൾ
പൂത്തുലുഞ്ഞ നീ വാടീടല്ലെ.
കോമള രാത്രിയെ പ്രണയിക്കും
നിന്നെ ഞാൻ സ്വർഗീയ-
പൂവെന്ന്, മുരളീടട്ടെ.
മാനസരോവരലകളിൽ മൊട്ടിടും
മാനസ പുഷ്പമേ വാടീടല്ലെ.
ചന്ദ്രിക തെളിയുമാ പൊയ്കയിൽ
നീയൊരു , വർണ്ണ വിസ്മയമായിടുമ്പോൾ
പുലരിയുദിച്ചൊരു പൂക്കാലമാകും
ആമ്പലെ നീയൊരു പൂവല്ലെ.