ആണൊരുത്തൻ

 

 

കൂലിപ്പണി
കഴിഞ്ഞെത്തിയ
ഒരുവൻ,
മക്കൾക്ക്
നേരെ
എരിയുന്ന
വയറുമായി നീട്ടിയ
ഭക്ഷണപ്പൊതിയിൽ
നിറഞ്ഞത്
കുഞ്ഞുമക്കളുടെ
സന്തോഷം….

പെണ്ണൊരുത്തി
പകലൊന്ന്
വെളുത്തപ്പോൾ
ചെവിയിൽ
ഓതിചോദിച്ചൊരു
പുത്തൻ കോടി,
നിറം
മങ്ങിപിഞ്ചിയ
കയ്യ്‌ലി
മടക്കികുത്തിയവൻ
അവൾക്ക്
നേരെ
നീട്ടിയപ്പോൾ
പെണ്ണൊരുത്തിക്കുമായി
സന്തോഷം….

പെറ്റമ്മ ചോദിച്ച
ധന്വന്തരി തൈലം
അമ്മയുടെ
തലയണക്കീഴിലേക്ക്
നീക്കി വെച്ചപ്പോൾ
അവന്റെ
നടുവൊന്ന് വിലങ്ങി,
ഞരമ്പൊന്ന്
പിണഞ്ഞു…
എങ്കിലും
ആ വേദനയിലും
സംതൃപ്തി
കണ്ടെത്തിയവൻ….

തൻ വേദനകളെ
മറന്നുകൊണ്ട്
മറ്റുള്ളവരുടെ
സന്തോഷത്താൽ
ആണൊരുത്തന്റെ
മനസ്സൊന്ന് നനുത്തു…!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

2 COMMENTS

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here