ഉത്തരം താങ്ങുന്ന പല്ലിയൊന്ന്
പൊത്തോന്നു താഴത്തു വീണു.
ചത്തപോലൊട്ടു കിടന്നു, പിന്നെ
ഉത്തരം നോക്കിക്കിതച്ചു
മുത്തശ്ശനൂറിച്ചിരിച്ചു, മന്ദം
മുത്തശ്ശിയോടു മൊഴിഞ്ഞു
ഉത്തരം വീണില്ല ഭാഗ്യം, പല്ലി
ചത്തുപോകാത്തതും ഭാഗ്യം
ഉത്തരപ്പല്ലി ചിലച്ചു, വീണ്ടും
ഉത്തരം നോക്കിക്കുതിച്ചു.