അഖില കേരള വായനാമത്സരം

 

 

 

സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അഖില കേരള വായനാമത്സരം ജില്ലാതലം സെപ്തംബര്‍ 29 ന് ഉച്ചയ്ക്ക് രണ്ടിന് പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഓരോ താലൂക്കില്‍ നിന്നും വിജയികളായ 10 പേര്‍ വീതമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ഹാള്‍ടിക്കറ്റുകള്‍ പഠിക്കുന്ന വിദ്യാലയത്തിലേക്ക് അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റില്‍ ഫോട്ടോ പതിച്ച് പ്രധാനാധ്യാപകന്റെ സാക്ഷ്യപ്പെടുത്തലോടെ സെപ്തംബര്‍ 29 ന് ഉച്ചയ്ക്ക് 1.30 ന് പി.എം.ജി. ഹയര്‍സെക്കന്ററി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാര്‍ഥിക്ക് നവംബര്‍ 9, 10 തീയതകളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here