ആല്‍ഫ ഒരസാധരണ നോവലാണ്. പ്രമേയത്തിലും ഉള്ളടക്കത്തിലും ആവിഷ്ക്കാരഘടനയിലും അസാധാരണം. സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നുമുള്ള പന്ത്രണ്ട് വ്യക്തികളുമായി ഒരു ദ്വീപില്‍ വസിക്കാനെത്തിയ ഉപലേന്ദു ചാറ്റര്‍ജി എന്ന ശാസ്ത്രജ്ഞന്റെ കഥ. വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ആദിമജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു അവര്‍. സാമൂഹിക വികാസ പരിണാമത്തെ സ്വയം അറിഞ്ഞ് പഠിക്കാനുള്ള ഒരു ശ്രമമായിരുന്നു ആ ജീവിതം.
കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളില്‍ അനിവാര്യമായിട്ടുള്ള അന്തശ്ചിദ്രത്തെ നരവംശ ശാസ്ത്രമെന്ന പ്രതീകത്തിലൂടെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്ന നോവല്‍
ആല്‍ഫ – നോവല്‍
ടീ ഡീ രാമകൃഷ്ണന്‍
ഡീ സി ബുക്സ്
വില – 100/-
ISBN – 978-81-264-3911-9
Click this button or press Ctrl+G to toggle between Malayalam and English