ടി.ഡി. രാമകൃഷ്ണന്റെ ‘ആല്‍ഫ‘ യുടെ ഇംഗ്ലീഷ് പരിഭാഷ ഫെബ്രുവരി 28 ന് പുറത്തിറങ്ങും. പാന്‍ മക്മില്ലനാണ് പ്രസാധകര്‍. ഡോ.പ്രിയ. കെ.നായരാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി. പ്രസിദ്ധീകരിച്ച ‘ആല്‍ഫ’യുടെ ഏഴാമത്തെ പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്.
ആഗോളതലത്തിൽ കച്ചവടമുതലാളിത്തം വിജയക്കൊടിനാട്ടാൻ തുടങ്ങിയ 1990-കളുടെ ആരംഭത്തിൽ മനസ്സിൽ രൂപപ്പെട്ട കഥാബീജത്തെ ആധാരമാക്കി രചിച്ച “ഫ്രാൻസിസ് ഇട്ടിക്കോര” മൂന്നു നോവലുകളുടെ ഒരു പരമ്പരയിൽ ആദ്യത്തേതായിരിക്കാമെന്ന് ഒരു അഭിമുഖ സംഭാഷണത്തിൽ രാമകൃഷ്ണൻ സൂചിപ്പിച്ചു.[5]. “ആൽഫ” എന്ന നോവലാണ് അദ്ദേഹത്തിന്റെ മുൻപ് പ്രസിദ്ധീകരിച്ച പ്രധാന കൃതി.2014 ൽ പ്രസിദ്ധീകരിച്ച നോവലാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.