തിരുവനന്തപുരം അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ അക്ഷരദീപം ഒ.എൻ.വി. കവിതാ പുരസ്കാരത്തിന് ഉഷ കുമ്പിടി അർഹയായി. ‘കണ്ണാ, ഞാൻ നിനക്കന്യയോ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 10,001 രൂപയും ശില്‌പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.
13-ന് വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന സ്ത്രീശാക്തീകരണ കലാ-സാഹിത്യ സമ്മേളനത്തിൽ ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പുരസ്‌കാരം സമർപ്പിക്കും. എ.ജെ.ബി. സ്കൂൾ പ്രധാനാധ്യാപികയും ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവുമാണ് ഉഷ കുമ്പിടി.