എന്‍റെ ഹൃദയമാം സൗപര്‍ണ്ണികാതീര്‍ത്ഥത്തില്‍
വിരിയും ധ്യാനപൂഷ്പങ്ങളെ
പൊന്‍മണി വീണയാല്‍ സപ്ത-
സ്വരങ്ങളാക്കി മാറ്റുന്ന കാവ്യദേവതേ
അനിര്‍വചനീയദ്യുതിനിഭമാമെന്‍
ചിദാകാശത്തില്‍ വിടരും അഗ്നിപുഷ്പങ്ങളെ
സാമഗാനങ്ങളാക്കി മാറ്റൂനീ, അഗ്നിതന്‍- പ്രത്യക്ഷരൂപിണീ
അരണിയിലഗ്നിപോലെന്നുള്ളിലുള്ളൊരു
പ്രേമാമൃതത്തെ ഗന്ധര്‍വ്വസംഗീതമാക്കൂ നീ
പ്രണവത്തിന്‍ സംഗീതരൂപിണീ
പുലര്‍കാല കിരണത്തില്‍ ഹിമകണമെന്നപോല്‍
എന്നെയാ സ്വര്‍ഗ്ഗീയ സംഗീതത്തിലലിയിക്കൂ
സോമസൂര്യാഗ്നിരൂപേ
കാവ്യങ്ങളാകുമെന്‍ അര്‍ച്ചനാ പുഷ്പങ്ങള്‍ക്ക്
പ്രാണനേകൂ നീ പ്രാണദായിനീ
അജപമായെന്നുള്ളില്‍ സദാമന്ത്രിക്കും ഗായത്രീ
മധുവിദ്യയാലെന്‍ ഗാത്രത്തെ ത്രാണനം ചെയ്താത്മ
വിദ്യയ്ക്കെന്നെയധികാരിയാക്കിടൂ നീ അമൃതാത്മികേ
സൂത്രത്താല്‍ ബന്ധിതനായ
പക്ഷിപോലുള്ളൊരെന്‍ ജീവനെ
നിന്‍തൃക്കരങ്ങളാല്‍ ജനി-മൃതികള്‍ കടത്തി
സ്വഗൃഹത്തിലെത്തിച്ചിടൂ നീ ഹംസവാഹിനീ
ജീവന്‍മുക്തിയേകിയെന്‍ ജന്മം
ധന്യമാക്കൂ നീ നാദബ്രഹ്മരൂപിണീ
എന്‍ ജന്മം ധന്യമാക്കൂ നീ നാദബ്രഹ്മരൂപിണീ
Click this button or press Ctrl+G to toggle between Malayalam and English