അക്ഷര സ്ത്രീ സാഹിത്യപുരസ്കാര സമർപ്പണം ഇന്ന്

manjanadikalude-sooryan

കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ അക്ഷര സ്ത്രീയുടെ സാഹിത്യ പുരസ്‌ക്കാരം ഷീബ ഇ കെയ്ക്ക് ഇന്ന് സമർപ്പിക്കും. ഷീബയുടെ ‘മഞ്ഞ നദികളുടെ സൂര്യന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. അക്ഷര ശ്രീയുടെ സപര്യ പുരസ്‌കാരത്തിന് ദേവി ജെ എസ്, മാധ്യമ പുരസ്‌കാരത്തിന് ഡോ എം ആശ എന്നിവരും അര്‍ഹരായിരുന്നു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ട് മൂന്നിന് കോട്ടയം പ്രസ്സ് ക്ലബ്ബി നടക്കുന്ന പരിപാടിയിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഒപ്പം വിനശ്രീയുടെ പുതിയ നോവല്‍ ഹിഡുംബിയുടെ പ്രകാശനവും നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here