ബാലുശ്ശേരിയിൽ പൊതുജനാരോഗ്യരംഗത്ത് ശ്രദ്ധേയപ്രവർത്തനങ്ങൾ നടത്തുന്ന ജാസി (ജനകീയ ആരോഗ്യസമിതി)ന് അഖില കേരള കലാ- സാഹിത്യ- സാംസ്കാരികരംഗം ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരം ലഭിച്ചു.
കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ നടന്ന ബഷീർ പുരസ്കാരച്ചടങ്ങിൽ എം.പി. അബ്ദുസ്സമദ് സമദാനി എം. പിയിൽനിന്ന് ജാസ് ചെയർമാൻ ഹരീഷ് നന്ദനം അവാർഡും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
സംഘടനയുടെ രണ്ടാംവാർഷികാഘോഷവും അതിനുകീഴിൽ രൂപംകൊള്ളുന്ന കലാസംഘടനയായ ജാസ്മിൻ ആർട്‌സിന്റെ ഉദ്ഘാടനവും ബുധനാഴ്ച ബാലുശ്ശേരി ഗ്രീൻ അറീന ഓഡിറ്റോറിയത്തിൽ നടക്കും.