മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാര സമര്‍പ്പണം 24 ന് തല്‌സമയം
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം പുരസ്‌കാര സമര്‍പ്പണം തല്‌സമയം
Posted by Akkitham Achyuthan Nambudiri on Wednesday, September 23, 2020
അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു. മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു.കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ ദേവായനം വസതിയില്‍ ഉച്ചക്ക് 12ന് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലൻ അക്കിത്തത്തിന് പുരസ്കാരം സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന, ആത്മാരാമൻ തയാറാക്കിയ–അക്കിത്തം. സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
2019-ലെ ജ്ഞാനപീഠ പുരസ്കാരത്തിനാണ് അക്കിത്തം അർഹനായത്. 55-ാമത്തെ ബഹുമതിയാണിത്. പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്കാരം. 93-ാം വയസിലാണ് കവിക്ക് പുരസ്‌കാര ലഭിക്കുന്നത്.
Click this button or press Ctrl+G to toggle between Malayalam and English