അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റും കേരള സാഹിത്യ അക്കാദമിയും ചേര്‍ന്നാണ് കക്കട്ടിലിന്റെ ചരമദിനമായ ഇന്ന് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ രാവിലെ 10 മണിമുതൽ 4 വരെയാണ് പരിപാടി.അനുസ്മരണത്തോടനുബന്ധിച്ച് കക്കട്ടില്‍ പുരസ്‌കാരസമര്‍പ്പണവും കക്കട്ടില്‍ കൃതികളെക്കുറിച്ചും സൗഹൃദ ലോകത്തെ കുറിച്ചുമുള്ള മൂന്ന് സെമിനാറുകളും നടത്തും.വൈകീട്ട് 4ന് അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിക്കാണ് ഇത്തവണ പുരസ്‌കാരം.
Home പുഴ മാഗസിന്