കവികളും സ്നേഹിതരും ഒന്നിച്ചപ്പോൾ അതുനടന്നു. കവി അക്ബറിന്റെ വീടെന്ന സ്വപ്നം ഒടുവിൽ സാക്ഷാത്കരിച്ചു.ഒരു പാട് സുമനസ്സുകളുടെ സഹായം കൊണ്ടാണ് ആ വീട് പൂർത്തിയാക്കിയത് എന്നു കവി പറഞ്ഞു. നേരത്തേ തന്റെ ആഗ്രഹത്തിന് സഹായിക്കാൻ മനസ്സുള്ളവർ സഹായിക്കണമെന്നു സമൂഹ്യമാധ്യമങ്ങളിലൂടെ കവി അറിയിച്ചിരുന്നു. ഇതിന് സുഹൃത്തുക്കളിൽ നിന്നും വായനക്കാരിൽ നിന്നും സജീവമായ പ്രതികരണമാണ് ലഭിച്ചത്. അക്ബറിനെയും കുടുംബത്തെയും സഹയിക്കാൻ നിരവധിപ്പേർ മുന്നോട്ടെത്തി.ഇതിന്റെ ഫലമായി ആണ് വീട് എന്ന സ്വപ്നം പൂർത്തിയായത്.ഈ വരുന്ന 31ഞായറാഴ്ച കവിയും കുടുംബവും ആ വീട്ടിലേക്ക് താമസം മാറുകയാണ്.