അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അഞ്ചു വര്‍ഷങ്ങളിലിറങ്ങിയ നോവലുകളില്‍നിന്നാണ് ഡോ.എം.എം. ബഷീര്‍, കെ.സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങിയ സമിതി പുരസ്‌കാരം നിര്‍ണ്ണയിച്ചത്. ഫെബ്രുവരി 17-ാം തീയതി വൈകിട്ട് നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണച്ചടങ്ങില്‍ യു.എ.ഖാദര്‍ പുരസ്‌കാരം സമ്മാനിക്കും