പകലിന്റെ മഞ്ഞപ്പാവാടയുടുത്തു നീ
അരികിലായ് കിന്നാരം ചൊല്ലി യിരിക്കുമോ
വെറുതെ ഞാൻ മോഹിച്ച മോഹമാം പക്ഷിതൻ
മഴ വർണ്ണ ചിത്രം തെളിഞ്ഞായ് വിടരവേ
തമസിന്റെ മഞ്ഞു മണികളിൽ
കവിളത്തെ കണ്ണുനീർ ചാലിച്ചിരിക്കവേ
അരികിലെൻ നിഴലിനെ നോക്കി ഞാൻ
ഏകനായ് അറിയാത്ത ഭാവി തൻ ചിത്രം രചിക്കവേ
ഒരുവേള എന്നെ ഞാൻ ആക്കിയയെന്നമ്മയെ
ഒരുപാട് നേരം ഞാനോർത്തോർത്തിരിക്കവെ
പിടയുന്നെന്നുള്ളിലെ പിഞ്ചു ഹൃദയത്തിൻ
അലയടിയൊച്ചകൾ കാതിൽ പതിക്കവേ
അറിയാതെ ആത്മാവ് തേങ്ങിയെന്നമ്മയെ
ഒരു വേള കാണുവാൻ ആശ്വസിച്ചീടുവാൻ
പകലിന്റെ പേക്കൂത്ത് ആടി തകർന്നൊരീ
നഗരമാം നരകത്തിൻ ആഡംബരങ്ങളിൽ
അലിയാതെ അകന്നിരുന്ന് വീണ്ടുമെൻ
പഴയകാലങ്ങളെ ഓർത്തോർത്തിരിക്കവേ
എവിടെയോ ഞാൻ രചിച്ചേതോ കവിതയിൽ
പിഴവുകളെന്തെന്ന് വീണ്ടും തിരയവേ
കഴിയാതെ ജീവിതകവിത രചിക്കുവാൻ
അറിയാതെ അരികിലെന്നരുമയെ നോക്കവേ
അകലെയാണെല്ലാമീ കടലും കവിതകൾക്കുമപ്പുറം…