ചെമ്പില്‍ ജോണ്‍ സ്മാരക പുരസ്‌കാരം അജിജേഷ് പച്ചാട്ടിന്

 

 

2019-ലെ ചെമ്പില്‍ ജോണ്‍ സ്മാരക ട്രസ്റ്റ് പുരസ്‌കാരം കഥാകൃത്ത് അജിജേഷ് പച്ചാട്ടിന്. അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി  എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 10,001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഗ്രന്ഥശാലാസംഘം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.കെ.ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്. ചിരപരിചിതമായ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിച്ചുകൊണ്ട് തികച്ചും മാനവികമായ മുന്‍ധാരണയോടെ ലളിതമായി കഥ പറയാനുള്ള ശേഷിയാണ് അജിജേഷ് പച്ചാട്ടിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നതെന്ന് സമിതി അഭിപ്രായപ്പെട്ടു.

മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ സ്വദേശിയാണ് അജിജേഷ് പച്ചാട്ട്. വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ പത്ത് ചെറുകഥകളുടെ സമാഹാരമാണ് അജിജേഷ് പച്ചാട്ടിന്റെ ദൈവക്കളി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here