പ്രളയത്തിൽ മുങ്ങി അങ്ങാടിക്കടവ് അജന്ത ലൈബ്രറി: വീണ്ടെടുക്കാൻ ഉറച്ച് നാട്ടുകാർ

 


പ്രളയത്തിൽ മുങ്ങിയ അങ്ങാടിക്കടവ് അജന്ത ലൈബ്രറിയിലെ പുസ്തകങ്ങൾ വീണ്ടെടുക്കാനുള്ള പ്രവർത്തനം തുടങ്ങി. പ്രളയത്തിൽ പൂർണമായും വെള്ളത്തിനടിയിലായതിനെ തുടർന്ന് അജന്ത ലൈബ്രറിയിലുണ്ടായിരുന്ന എല്ലാം നശിച്ചിരുന്നു. പ്രാഥമിക ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം പുസ്തകങ്ങളുടെ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.ലൈബ്രറി ബാലവേദി പ്രവർത്തകർ അവധി ദിവസങ്ങൾ പുസ്തക ശുചീകരണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചു. നാലായിരത്തോളം പുസ്തകങ്ങൾ ചെളി കഴുകി വൃത്തിയാക്കി ഉണക്കിയെടുക്കുന്ന പ്രവർത്തനങ്ങളിൽ ലൈബ്രറി പ്രവർത്തകരെ കൂടാതെ ബാലവേദിയിലെ ഇരുപതോളം കൂട്ടുകാർ പങ്കെടുത്തു.

മൂന്നരലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങൾ, കംപ്യൂട്ടർ, എൽ.ഇ.ഡി. ടി.വി, സൗണ്ട് സിസ്റ്റം, ഫർണിച്ചർ എന്നിവയടക്കം മൊത്തം അഞ്ചരലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് അജന്ത ലൈബ്രറിയ്ക്ക് ഉണ്ടായിട്ടുള്ളത് . അങ്കമാലി പട്ടണത്തോട് ചേർന്ന് കിടക്കുന്ന അങ്ങാടിക്കടവ് അജന്ത ലൈബ്രറി വർഷങ്ങളായി നന്നായി പ്രവർത്തിക്കുന്ന ഒരു ലൈബ്രറിയാണ് ഈ ലൈബ്രറിയുടെ നേതൃത്വത്തിൽ മാഞ്ഞാലി തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പടെ നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.

അജന്ത ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് ലൈബ്രറി പ്രസിഡന്‍റ്‌ കെ.പി. വർഗീസ്, സെക്രട്ടറി ടി.കെ. പത്രോസ്, അജന്ത ആർട്‌സ് ക്ലബ്ബ് സെക്രട്ടറി കെ.ഡി. റോയി, ബാലവേദി ഭാരവാഹികളായ മരിയ ബാബു, സാന്ദ്ര മാർട്ടിൻ, ബിൻസ ടി. മാർട്ടിൻ, ജിസ്ന വർഗീസ് എന്നിവർ നേതൃത്വം നൽകി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English