പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറി നടത്തുന്ന പ്രതിമാസ വായന കൂട്ടാഴ്മയിൽ ഈ മാസം അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന നോവലാണ് ചർച്ച ചെയ്യുന്നത്.
മലയാള സാഹിത്യ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
ആഗസ്റ്റ് 31 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി.
മുണ്ടൂർ സേതുമാധവൻ, എൻ.രാധാകൃഷ്ണൻ നായർ, രഘുനാഥ് പറളി, റഫീഖ് ഇബ്രാഹീം,ഡോ സി .ഗണേഷ്, പി.ആർ.ജയശീലൻ,മനോജ് വീട്ടിക്കാട്,എം.ശിവകുമാർ, രാജേഷ് മേനോൻ തുടങ്ങി നിരവധിപ്പേർ പങ്കെടുക്കും.