മലയാളി നഴ്സുമാരുടെ ആഗോള ഫേസ് ബുക്ക് കൂട്ടായ്മയായ ‘എയിംന’ ഇ -മാഗസിൻ പുറത്തിറക്കി. ലോകത്ത് ആദ്യമായിട്ടാണ് നഴ്സുമാരുടെ രചനകൾ മാത്രം ഉൾപ്പെടുത്തി ഒരു മാഗസിൻ പുറത്തിറങ്ങിയത്.
ബെംഗളൂരു, ചെന്നൈ, മുംബൈ, ഡല്‍ഹി എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും മറ്റു രാഷ്ട്രങ്ങളില്‍ നിന്നുമായി 1.13 ലക്ഷത്തോളം അംഗങ്ങളുള്ള നഴ്സുമാരുടെ ഫേസ് ബുക്ക് കൂട്ടായ്മയാണ് എയിംന.
കായംകുളം കറ്റാനം സ്വദേശിയും ഡല്‍ഹി ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജില്‍ നഴ്സിംഗ് ഓഫീസറുമായ സിനു ജോണ്‍ ആണ് ഫേസ് ബുക്കിൽ ഇത്തരമൊരു ഗ്രൂപ്പ് രൂപീകരിച്ചത്. നഴ്സിംഗ് രംഗത്തുള്ളവര്‍ക്ക് പരസ്പരം വിവരങ്ങളും സൗഹൃദങ്ങളും പങ്കുവെക്കാനായി 2012 ആഗസ്ത് 27 നാണ് ഗ്രൂപ്പ് തുടങ്ങിയത്.
എയിംന ഇ-മാഗസിന്‍ വായിക്കാം : https://online.fliphtml5.com/oopmt/kedj/#p=2