നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു

 

നാടകനടനും സംവിധായകനുമായിരുന്ന അഹമ്മദ് മുസ്ലിം അന്തരിച്ചു. പത്തനാപുരം ഗാന്ധിഭവനിൽ വച്ച് ഇന്ന് പുലർച്ചെ 7.30നായിരുന്നു അന്ത്യം. 64 വയസായിരുന്നു. ദീർഘകാലമായി പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയാണ്. മൃതദേഹം സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോകും.
തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ രണ്ടാം ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു അഹമ്മദ് മുസ്ലിം. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രൻ, സംവിധായകൻ ശ്യാമപ്രസാദ് എന്നിവർക്കൊപ്പം സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങിയ അഹമ്മദ് നിരവധി നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.

പ്രിയദർശൻ, ലെനിൻ രാജേന്ദ്രൻ, രാജീവ് നാഥ് എന്നിവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഡി.ബി കോളജ് വിദ്യാർഥിയായിരുന്ന അഹമ്മദ് ജി. ശങ്കരപ്പിള്ളയുടെ സ്വാധീനം മൂലമാണ് നാടരംഗത്തെത്തിയത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here