ഫാസിസത്തിനെതിരെ സ്. ഹരീഷിന്റെ ജന്മനാട്ടില്‍ പ്രതിരോധകൂട്ടായ്മ

ഫാസിസത്തിനെതിരെ, ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനായി ശബ്ദമുയര്‍ത്തിക്കൊണ്ട് കഥാകൃത്ത് എസ്. ഹരീഷിന്റെ ജന്മനാട്ടില്‍ പ്രതിരോധകൂട്ടായ്മ സംഘടിപ്പിച്ചു. നീണ്ടൂര്‍ പബ്ലിക് ലൈബ്രറിയുടെയും നീണ്ടൂര്‍ ജനകീയ സാംസ്‌കാരിക വേദിയുടേയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 14-ന് വൈകിട്ട് അഞ്ച് മണിക്ക് നീണ്ടൂരിലെ പ്രാവട്ടത്തായിരുന്നു പരിപാടി. കെ.സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലയാളത്തിലെ പ്രശസ്ത കവി കെ. സച്ചിദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഭാ വര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.

പരിപാടിയില്‍ കമല്‍, കെ.വേണു, എസ്. ജോസഫ്, അയ്മനം ജോണ്‍, ഉണ്ണി ആര്‍, അന്‍വര്‍ അലി, ഗോപീകൃഷ്ണന്‍, എന്‍.മാധവന്‍കുട്ടി, സി.എല്‍.തോമസ്, സണ്ണി എം.കപിക്കാട്, സി. ഗൗരീദാസന്‍ നായര്‍, വി.കെ ശ്രീരാമന്‍, വിമലക്കുട്ടി ടീച്ചര്‍, രേഖാരാജ്, സുജ സൂസന്‍ ജോര്‍ജ്, അര്‍ച്ചന പദ്മിനി, മൃദുലാ ദേവി, എം.ആര്‍ രേണുകുമാര്‍, ഡോ. കെ.എം സീതി, ഒ.കെ ജോണി, പ്രമോദ് രാമന്‍, വിനോയ് തോമസ്, ഫ്രാന്‍സിസ് നൊറോണ, ലാസര്‍ ഷൈന്‍, ബിപിന്‍ ചന്ദ്രന്‍, സഞ്ജു സുരേന്ദ്രന്‍, ബോണി തോമസ്, കെ.ജി. അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി ഉച്ചകഴിഞ്ഞ് രണ്ട് മണി മുതല്‍ സെമിനാര്‍, കവിത, പാട്ടരങ്ങ്, പ്രതിഷേധ വര എന്നിവ സംഘടിപ്പിച്ചു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here